KOYILANDY DIARY.COM

The Perfect News Portal

നന്തിയിൽ തേങ്ങാക്കൂടക്ക് തീപിടിച്ചു

കൊയിലാണ്ടി: നന്തിയിൽ തേങ്ങാക്കൂടക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോട് കൂടിയാണ് കൊയിലാണ്ടി നന്തി പാറക്കൽ ശരീഫ ബീബിയുടെ ഉടമസ്ഥതയിലുള്ള ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ച തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും തീപൂർണ്ണമായും അണക്കുകയും ചെയ്തു.
കെട്ടിടം ഉൾപ്പെടെ 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ASTO അനിൽ കുമാർ പി എമ്മിൻ്റെ നേതൃത്വത്തിൽ FRO ആയ ലതീഷ് എൻ എം, രതീഷ് കെ എൻ, ജിനീഷ് കുമാർ, നവീൻ ഹോം ഗാർഡ് പ്രദീപ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Share news