മത്സ്യബന്ധനത്തിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടയാളെ കോസ്റ്റല്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു

കൊയിലാണ്ടി: വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട തൊഴിലാളിയെ കോസ്റ്റല്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. രാത്രിയാണ് 8 മണിയോടുകൂടിയാണ് സംഭവം. നെഞ്ചു വേദന അനുഭവപ്പെട്ട ഉടനെ കോസ്റ്റല്‍ പോലീസില്‍ അറിയിപ്പ് കൊടുത്തു. തുടര്‍ന്ന് എലത്തൂർ കോസ്റ്റൽ പോലീസ് പെട്ടന്ന്തന്നെ ബോട്ടുമായി സ്ഥലത്തെത്തുകയും പോലീസ് ബോട്ടിൽ കയറ്റി ഇവരെ കൊയിലാണ്ടി ഹാർബറിൽ എത്തിച്ചശേഷം ആംബുലന്‍സിൽ താലൂക്കാശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനോദ് കെ, ബോട്ട് സ്റ്റാഫ് ഷിബോദ്, സുഭാഷ് സി എ, കോസ്റ്റൽ വാർഡൻ ലിബീഷ് എന്നിവർ രക്ഷാപ്രവർത്തിൽ പങ്കെടുത്തു.

