KOYILANDY DIARY.COM

The Perfect News Portal

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി. പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. ഗൗരവക്കാരുടെ ക്ലാസിക് ചിരി, മലയാളികളുടെ പ്രിയപ്പെട്ടവർ… ആശംസകൾ മമ്മൂക്ക തുടങ്ങി നിരവധി കമ്മന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

 

സിനിമ, സാമൂഹ്യ രംഗത്തുള്ള നിരവധിപ്പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. അതേസമയം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.

 

 

Share news