KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും മലയാളം മീഡിയം വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.

കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. തലയ്ക്കു സാരമായി പരിക്കേറ്റ രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.

Share news