കെഎസ്‌യു ക്യാമ്പില്‍ നടന്ന സംഘർഷം; നാല് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ നാല് പേരെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് അൽ അമീൻ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട്, ദൃശ്യങ്ങൾ പുറത്തുവിട്ട സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
