KOYILANDY DIARY.COM

The Perfect News Portal

സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസിൽ കീഴടങ്ങി

സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസിൽ കീഴടങ്ങി.. കൊയിലാണ്ടി: ലൈംഗിക പീഡന കേസ്സിൽ  ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്ത, ആർ.എം.പി സഹയാത്രികനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിതിനു മുമ്പാകെ ഹാജരായി ജാമ്യത്തിലിറങ്ങി. ഇന്ന് രാവിലെ 10 മണിയോടെയാണ് നാല് സുഹൃത്തുക്കളോടൊപ്പമാണ് ഹാജരായത്.

തുടർന്ന് ഇദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യത്തിലും വിട്ടയക്കുകയായിരുന്നു. എല്ലാ ശനിയാഴ്ച രാവിലെ 10 നും, 11നും ഇടയിൽ കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകണം, കൂടാതെ പോലീസ് പറയുന്ന സമയത്ത് എത് സമയത്തും അന്വേഷണത്തിനായി ഹാജരാകണം. എസ്.സി.എസ്.ടി. പീഡന കേസ്സിൽ 25 നകം ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിൽ ഏപ്രിൽ മാസം ഒരു പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ മൂടാടിയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന കേസിലാണ് ഇന്ന് ജാമ്യത്തിലിറങ്ങിയത്.

Advertisements
Share news