തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ഇന്ന് സിഐടിയു പ്രതിഷേധിക്കും
.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ഇന്ന് സിഐടിയു പ്രതിഷേധം. മോദി സർക്കാറിന്റെ വഞ്ചനയ്ക്കെതിരെ രാജ്യവ്യാപകമായി ഒരു ലക്ഷം ഗ്രാമസഭകൾ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേരളത്തിൽ 23,000 കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കും.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസർക്കാറിന്റെ വഞ്ചനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാർലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങുന്ന ദിവസം രാജ്യത്തെ 500 ഓളം കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിഷേധിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഉന്മൂലനം ചെയ്യുന്ന നിയമം പിൻവലിക്കണമെന്ന് സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

വിവാദ നിയമം റദ്ദാക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ പ്രതിരോധിക്കാൻ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം ആഹ്വാനം ചെയ്തു. തുടർച്ചയായി പ്രതിഷേധം ആഹ്വാനം ചെയ്യുവാനാണ് സിഐടിയുവിന്റെ തീരുമാനം. 19ന് സംഘടനകളുടെ സംയുക്ത പ്രതിഷേധം നടക്കും.




