KOYILANDY DIARY

The Perfect News Portal

കോരപ്പുഴയേയും മത്സ്യ തൊഴിലാളികളേയും രക്ഷിക്കുക സിഐടിയു

കൊയിലാണ്ടി: അശാസ്ത്രീയമായ നി‍മ്മാണം കോരപ്പുഴ പുതിയപാലം നി‍മ്മാണ പ്രവ‍ൃത്തി സിഐടിയു തടഞ്ഞു. കോരപ്പുഴയേയും മത്സ്യ തൊഴിലാളികളേയും രക്ഷിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി കോരപ്പുഴക്ക് കുറുകെ പാലം പണിയുന്ന കമ്പനി, ആധുനികരീതിയിൽ പണി നടത്താതെ മണ്ണിട്ട് നികത്തിയുള്ള നിർമ്മാണം വഴി വൻ ലാഭം ഉണ്ടാക്കുന്നതായി ആക്ഷേപം ഉയ‍ന്നത്.
മണ്ണിട്ട് നികത്തൽ നടത്തി പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ഉൾനാടൻ മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് സിഐടിയു ആരോപിച്ചു. കരാർ കമ്പനിയുടെ നിയമവിരുദ്ധ പ്രവൃത്തിയെ മത്സ്യ തൊഴിലാളി യൂണിയൻ എതിർക്കുകയും പണി നിർത്തിവെപ്പിക്കുകയും ചെയ്തു. നിക്ഷേപിച്ച മണ്ണും, കരിങ്കൽ വേസ്റ്റും ഉടനടി മാറ്റി കോരപ്പുഴ സംരക്ഷിക്കാനും അതുവഴി പുഴയോര മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേ ആവശ്യം നവകേരള സദസ്സിലും യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
Advertisements
 യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ടിംഗ് നടത്തി. പി.കെ. ഹരിദാസൻ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും പറഞ്ഞു. പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു. മത്യതൊഴിലാളികളെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മത്സ്യതൊഴിലാളികളോട് യോഗം ആവശ്യപ്പെട്ടു. ചോയിക്കുട്ടി നന്ദി രേഖപ്പെടുത്തി.