സിഐടിയു പിന്മാറി. കൊയിലാണ്ടിയിൽ ഒരു വിഭാഗം ബസ്സ് തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പൊളിയുന്നു

സിഐടിയു പിന്മാറി. ബസ് സമരം പിൻവലിച്ചെന്നും ഇല്ലെന്നും. കൊയിലാണ്ടിയിൽ ഒരു വിഭാഗം ബസ്സ് തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പൊളിയുന്നു. നിലവിൽ സ്റ്റാൻ്റിൽ നിന്ന് ബസ്സ് എടുക്കാൻ ഡ്രെവറും കണ്ടക്ടറും ഇല്ലാത്ത സാഹചര്യമാണുള്ളത്. ബസ്സുകൾ പല സ്ഥലങ്ങളിലായി നിർത്തിയിട്ടിരിക്കുകയാണ്. ഇന്ന് കാലത്ത് മുതൽ പണി മുടക്ക് നടത്താനായിരുന്നു തൊഴിലാളി സംഘടനകളുടെ തീരുമാനം. ചില ബ്സസുകൾ മാത്രമാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഓടാത്ത ബസ്സുകൾക്ക് ഫൈൻ ഈടാക്കുമെന്ന് ആർടിഒ, പോലീസ് അധികാരികൾ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷ തുടങ്ങുന്ന ദിവസമായതുകൊണ്ട് സിഐടിയു ഇന്നലെ സമരത്തിൽ നിന്ന് പിന്മാറിയതായി ഇന്നലെ അറിയിച്ചിരുന്നു. ബ്രീസ് ബസ്സിലെ സംഘംർഷത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പണി മുടക്ക് പ്രഖ്യാപിച്ചത്. അതിനിടെ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് ഇന്ന് കാലത്ത് വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്ന് സമരം പിൻവലിച്ചതായും ഒരു വിഭാഗക്കാർ പറഞ്ഞെങ്കിലും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തശേഷമേ സമരം പിൻവലിക്കുകയുള്ളൂഎന്ന് മറ്റൊരു വിഭാഗം പറയുകയുണ്ടായി.


ബസ്സ് ഉടമകളും തൊഴിലാളി സംഘടനകളും ഇപ്പോൾ കൊയിലാണ്ടിയിൽ യോഗം ചേരുന്നുണ്ട്. തീരുമാനം ഉടൻ അറിയിക്കുമെന്നാണ് അറിയുന്നത്. സമരം പിൻവലിച്ചാലും ജീവനക്കാർ ഇല്ലാത്ത് അവസ്ഥയാണുള്ളത്.

