KOYILANDY DIARY.COM

The Perfect News Portal

പൗരത്വ സംരക്ഷണസമിതി: പയ്യോളിയിൽ നൈറ്റ് മാർച്ച് നടത്തി

കൊയിലാണ്ടി: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ പയ്യോളി പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ 2019ൽ പൗരത്വഭേദഗതി ബിൽ അവതരിപ്പിച്ച ഘട്ടത്തിൽ രൂപീകരിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്.  

തിരഞ്ഞെടുപ്പിൽ കൃത്യമായ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനായി കേന്ദ്രഭരണകൂടം നടത്തുന്ന നീക്കങ്ങൾക്കെതിരെ “പൗരത്വഭേദഗതി നിയമം അറബിക്കടലിൽ” എന്ന മുദ്രാവാക്യം മുഴക്കിയാണ് പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നത്. പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ പൗരത്വസംരക്ഷണ സമിതി പ്രവർത്തകർ സംസാരിച്ചു.

Share news