ക്രിസ്തുമസ് – പുതുവത്സര ബംമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 20 കോടി, XC 138455 എന്ന നമ്പറിന്
.
ക്രിസ്തുമസ് പുതുവത്സര ബംമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് XC 138455 എന്ന നമ്പറിന്. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഒന്നാം സമ്മാനം ടിക്കറ്റ് വിൽപ്പന നടന്നത് കോട്ടയത്താണ്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.




