KOYILANDY DIARY.COM

The Perfect News Portal

ചിന്ത രവീന്ദ്രൻ പുരസ്‌കാരം പി. സായ്‌നാഥിന്‌

കോഴിക്കോട്‌: ചിന്ത രവീന്ദ്രൻ പുരസ്‌കാരത്തിന്‌ മാധ്യമപ്രവർത്തകൻ പി. സായ്‌നാഥിനെ തെരഞ്ഞെടുത്തു. ജൂലൈ എട്ടിന്‌ കോഴിക്കോട്‌ നടക്കുന്ന അനുസ്‌മരണയോഗത്തിൽ ഇന്ത്യയിലെ ആംനെസ്‌റ്റി ഇന്റർനാഷണൽ ചെയർമാൻ ആകാർ പട്ടേൽ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ ചിന്തരവി ഫൗണ്ടേഷൻ ട്രസ്‌റ്റ്‌ ചെയർമാൻ എൻ. എസ്‌. മാധവനും സെക്രട്ടറി എൻ. കെ. രവീന്ദ്രനും അറിയിച്ചു.

സച്ചിദാനന്ദൻ, എം പി സുരേന്ദ്രൻ, കെ സി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്‌ സായ്‌നാഥിനെ തെരഞ്ഞെടുത്തത്‌. ‘അഖണ്ഡ ഭാരതം: ദക്ഷിണേന്ത്യയെ പുന:സങ്കൽപിക്കാൻ ശ്രമിക്കുമ്പോൾ’ എന്ന വിഷയത്തിൽ ആകാർപട്ടേൽ സ്‌മാരകപ്രഭാഷണം നടത്തും. കെ പി കേശവമേനോൻ ഹാളിൽ രാവിലെ 10 മണിക്കാണ്‌ അനുസ്‌മരണം.

Share news