വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ശിശുദിന റാലി നടത്തി

ചിങ്ങപുരം: വന്മുകo – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലി വാർഡ് മെമ്പർ ടി.എം. രജുല ഫ്ലാഗ് ഓഫ് ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് പി. കെ. തുഷാര അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ,
പി. നൂറുൽഫിദ, വി. ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
