ബാലസഭ സംഘടിപ്പിച്ചു

നഗരസഭയിലെ ഇരുപതാം വാർഡ് ബാലസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും റിട്ട. പ്രധാനാധ്യാപകനുമായ ശ്രീഹർഷൻ മുഖ്യാതിഥിയായി. ചടങ്ങിൽ ബാലസഭ അംഗം പൂജകൃഷ്ണ അധ്യക്ഷ്യത വഹിച്ചു.


കൗൺസിലർ എൻ എസ് വിഷ്ണു, സി ഡി എസ് വൈസ് ചെയർപേഴ്സൺ സുധിന, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ ബാലസഭക്ക് നേതൃത്വം കൊടുത്തു. ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. എഡിഎസ് സെക്രട്ടറി രൂപ സ്വാഗതവും ആദിത്യ നന്ദിയും പറഞ്ഞു.

Advertisements

