കെ.എസ്.ടി.എ ജില്ലാ സമ്മേളനം: സെമിനാർ സംഘടിപ്പിച്ചു
കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കാട്ടില പീടികയിൽ സെമിനാർ സംഘടിപ്പിച്ചു. ഭരണഘടനയും വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളും എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡണ്ട് അഡ്വ. ഇ. കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ആർ. എം രാജൻ അധ്യക്ഷനായി. കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡി. കെ ബിജു സ്വാഗതവും കൺവീനർ ഉണ്ണികൃഷ്ണൻ സി നന്ദിയും പറഞ്ഞു.
Advertisements

