ഫുട്‌ബോളിൽ മികച്ച മത്സരം കാഴ്ചവയ്ക്കാത്തതിന് കുട്ടികളെ ഉപദ്രവിച്ച

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം പുറത്ത്. ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാത്തതിന് കുട്ടികളെ പരസ്യമായി തല്ലുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്.

അണ്ണാമലൈ എന്ന അധ്യാപകനെതിരെ സംഗാഗിരി ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അധ്യാപകന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

