ശബരിമലയിൽ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു; വ്യാജ പ്രചരണവുമായി കെ സുധാകരൻ

തിരുവനന്തപുരം: ശബരിമലയിൽ കുട്ടികൾ ശ്വാസം മുട്ടി മരിച്ചെന്ന വ്യാജ പ്രചരണവുമായി അമേരിക്കയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ത്യൻ കൾച്ചറൽ ഓവർസീസ് കോൺഗ്രസിന്റെയും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ നൽകിയ സ്വീകരണത്തിലാണ് സുധാകരൻ വ്യാജപ്രചരണം നടത്തിയത്.

“ശബരിമലയില്‍ ശ്വാസം മുട്ടി ഭക്തജനങ്ങള്‍ മടങ്ങിയപ്പോയി. കുട്ടികള്‍ ചത്തു. അവിടെ അതൊന്നും ഒതുക്കാനുള്ള പൊലീസില്ല. രണ്ടായിരം പൊലീസാണ് ഡ്യൂട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ ആറായിരം പൊലീസുകാരുണ്ട് “- എന്നിങ്ങനെയാണ് സുധാകരൻ പ്രസംഗിച്ചത്.

ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ സുധാകരൻ വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലെത്തിയത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക.

