അയോധ്യ ചോർന്നൊലിക്കുന്നതായി മുഖ്യ പുരോഹിതൻ

അയോധ്യ രാമ ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ ചോർച്ച. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് ഇക്കാര്യമറിയിച്ചത്. രാംലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിൻ്റെ മേൽക്കൂരയാണ് ചോരുന്നത്. ആദ്യമഴയിൽ തന്നെ ചോരാൻ തുടങ്ങിയെന്ന് മുഖ്യ പുരോഹിതൻ. മഴ ശക്തമായാൽ ആരാധന നടത്താൻ കഴിയില്ലെന്നും പുരോഹിതൻ പറഞ്ഞു. ജനുവരി 22 ന് നരേന്ദ്ര മോദിയായിരുന്നു പ്രാണപ്രതിഷ്ഠ നടത്തിയത്.
