KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ശശികുമാറിൻറെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്തയുടെ  രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്കു പണം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും എതിരെയാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

 കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ലോകായുക്തയില്‍ പരാതി നല്‍കിയ ആര്‍ എസ് ശശികുമാറാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

Advertisements
Share news