“ഛിൽ ഛിൽ ഛിൽ’ പ്രകാശിപ്പിച്ചു

വടകര: “ഛിൽ ഛിൽ ഛിൽ’ പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും ഉറപ്പിക്കുന്നതിന് നടപ്പാക്കിയ സംയുക്ത ഡയറി വടകര ബിആർസി പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. രക്ഷിതാക്കളും കുട്ടികളും ചേർന്നെഴുതിയ ഡയറികളിൽനിന്ന് തെരഞ്ഞെടുത്തവയാണ് “ഛിൽ ഛിൽ ഛിൽ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.

പാഠപുസ്തക സമിതി അധ്യക്ഷനും വിദ്യാഭ്യാസ വിദഗ്‌ധനുമായ ഡോ. ടി പി കലാധരൻ, പുസ്തകത്തിന്റെ മുഖചിത്രം വരച്ച തൊണ്ടികുളങ്ങര എൽപിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആഗ്നസിന് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ഡിപിസി ഡോ. എ കെ അബ്ദുൾ ഹക്കിം, എസ്‌സിഇആർടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ബിപിസി വി വി വിനോദ്, ട്രെയിനർ ടി ഷൈജു, കെ ബിന്ദു എന്നിവർ സംസാരിച്ചു.
