KOYILANDY DIARY.COM

The Perfect News Portal

ചെരിയേരി ആർട്സ് & സ്പോർട്സ് സ്കൂൾ പാട്ട്കൂട്ടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം CASS (ചെരിയേരി ആർട്സ് & സ്പോർട്സ് സ്കൂൾ) ന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ “പാട്ട്കൂട്ട” ത്തിന്റെ ഉദ്ഘാടനം കാസ് അരിക്കുളം കാമ്പസ്സിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ ഇ ഹരികുമാർ നിർവഹിച്ചു. മധു ബാലൻ ആമുഖ ഭാഷണം നടത്തി.
അജിത്കുമാർ സി എസ്, പ്രവീൺ പെരുവട്ടൂർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ശ്രീശൻ കാർത്തികയുടെ നേതൃത്വത്തിൽ നടന്ന ഗാനാലാപനത്തിൽ ഗോമേഷ് ഗോപാൽ, ബിജു നാഗത്തിൽ,
പ്രദീപൻ പന്തലായനി, ലിജില, ജിഷ, രേഷ്മ, രുക്മിണി വത്സല. തുടങ്ങിയവർ പങ്കെടുത്തു. സി. അശ്വനിദേവ് നന്ദി പറഞ്ഞു.
Share news