ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡിഎസ് ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡിഎസ് ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ. പി.സോണിയ മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ ടി.കെ. പ്രനീത അദ്ധ്യക്ഷത വഹിച്ചു.
.

.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗീതാ കാരോൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, പഞ്ചായത്തംഗം എം.സുധ, അംഗൻവാടി വർക്കർ വത്സല എന്നിവർ സംസാരിച്ചു. സിഡിഎസ്. വൈസ് ചെയർപേഴ്സൺ സി.പി. ഷമിത സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ രോഷ്നി നന്ദിയും പറഞ്ഞു.
