KOYILANDY DIARY.COM

The Perfect News Portal

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി: അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു.
.
.
കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, ഗിരീഷ് പുതുക്കുടി, രമേശൻ രനിതാലയം, ശിവദാസൻ പനച്ചിക്കുന്ന്, അശോക് കുമാർ കുന്നോത്ത് , എന്നിവർ സംസാരിച്ചു. ചടങ്ങിൽ നിരവധി ഭക്തർ ചെമ്പോല സമർപ്പണം നടത്തി. ഭക്തർക്ക് ഇനിയും ചെമ്പോല സമർപ്പണം നടത്താനുള്ള സൗകര്യം ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Share news