ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രം പാത്ത് വേ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രം പാത്ത് വേ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ലതിക ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ഷിബു, ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുമാർ എന്നിവരും പ്രദേശവാസികളും സംബന്ധിച്ചു. വാർഡ് വികസന സമിതി കൺവീനർ രവിത്ത് കെ കെ സ്വാഗതം പറഞ്ഞു.
