ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം ഫെബ്രുവരി 27-ന്; സ്വാഗതസംഘം രൂപീകരിച്ചു
.
ചേമഞ്ചേരി: ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം ഫെബ്രുവരി 27-ന്. സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 27 വെള്ളിയാഴ്ച പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര പരിസരത്ത് വെച്ച് നടത്തുന്ന ‘ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമ’ത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ.പി. സത്യൻ മാസ്റ്ററെ അധ്യക്ഷനായും സുനിൽ മുതിരക്കാലയെ കാര്യദർശിയായും യോഗം തിരഞ്ഞെടുത്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി സുമേധാമൃത ചൈതന്യ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലതാ രാജൻ ചേലിയ (ദക്ഷിണ ക്ഷേത്ര സഹകാര്യവാഹിക, രാഷ്ട്രസേവികാ സമിതി) അനുഗ്രഹ പ്രഭാഷണം നടത്തും.

പരിപാടി വിവരങ്ങൾ: വൈകുന്നേരം 4.30-ന് ഭാരതമാതാ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ലളിതാസഹസ്രനാമ പാരായണം, തിരുവാതിരക്കളി, ഗോപികാ നൃത്തം എന്നിവ അരങ്ങേറും. ഉദ്ഘാടന സഭയ്ക്ക് ശേഷം വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ‘സമാദരം’ ചടങ്ങും നടക്കും. രാത്രി 7.30-ന് പി.കെ. ഗോപി രചിച്ച് കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത, ബാലഗോകുലം വടകര ജില്ല അവതരിപ്പിക്കുന്ന ‘സംഗീത ശില്പം’ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.



