KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുബശ്രീ വിഷു വിപണനമേള ആരംഭിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസത്തെ കുടുബശ്രീ വിഷു വിപണനമേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സുധ തടവൻകയ്യിൽ അദ്ധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സി ഡി എസ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. വൈസ് ചെയർപേഴ്സൺ പി ടി നാരായണി സ്വാഗതവും ഉപജീവന ഉപസമിതി കൺവിനർ റിജുല നന്ദിയും പറഞ്ഞു

Share news
error: Content is protected !!