KOYILANDY DIARY.COM

The Perfect News Portal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ചെല്‍സി ജയിച്ചു കയറി. ചെല്‍സി ആദ്യം 2-0ത്തിനു മുന്നില്‍. പിന്നീട് ആദ്യ പകുതി തീരുമ്പോള്‍ 2-2നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി കളി പുരോഗമിക്കവെ മാഞ്ചസ്റ്റര്‍ 2-3 ലീഡെടുത്തു. എന്നാല്‍ കളി തീര്‍ന്നപ്പോള്‍ ചെല്‍സി 4-3നു ജയിച്ചു.

കളിയുടെ നാലാം മിനിറ്റില്‍ കോണോര്‍ കല്ലാഗറിലൂടെ ചെല്‍സി മുന്നിലെത്തി. 19ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് അവര്‍ 2-0ത്തിനു ലീഡും ഉയര്‍ത്തി. 34ാം മിനിറ്റില്‍ ഗര്‍നാചോയും 39ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടാസും വല ചലിപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സമനില പിടിച്ചു.

 

രണ്ടാം പകുതി തുടങ്ങി 67ാം മിനിറ്റില്‍ ഗര്‍നാചോ തന്റെ രണ്ടാം ഗോളിലൂടെ ടീമിനു ലീഡ് സമ്മാനിച്ചു. കളി 90ാം മിനിറ്റും കടന്നു ഇഞ്ച്വറി സമയത്തെത്തിയതിനു പിന്നാലെ നാടകീയതയും തുടങ്ങി. ഇഞ്ച്വറി ടൈമിന്റെ പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വീണ്ടും വലയിലെത്തിച്ച് പാല്‍മര്‍ ചെല്‍സിക്ക് 3-3ന്റെ സമനില സമ്മാനിച്ചു. തൊട്ടു പിന്നാലെ ലോങ് വിസിലിനു നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പാല്‍മര്‍ ഹാട്രിക്ക് തികച്ച് ടീമിനു അമ്പരപ്പിക്കുന്ന ജയവും സമ്മാനിച്ചു.

Advertisements
Share news