വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ
വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ നിന്നും ആന ചക്ക പറിച്ച് തിന്നു. കൊമ്പൻ ചക്ക പറിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.

ചക്ക തിന്നുന്നതിനാലാണ് ചക്ക കൊമ്പൻ എന്ന പേര് വീണത് എങ്കിലും ചക്ക പറിക്കുന്ന ദൃശ്യങ്ങൾ അപൂർവമായി മാത്രമേ ലഭിച്ചിരുന്നുള്ളൂ. ആർആർടി സംഘം എത്തിയാണ് ആനയെ തുരത്തിയത്. മുമ്പ് പന്നിയാറിൽ റേഷൻകടയും ചക്കകൊമ്പൻ ആക്രമിച്ചിരുന്നു.

