എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപനം ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപനം കാവുംവട്ടം എംയുപി സ്കൂളിൽ വെച്ച് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹൈറുനിസ അധ്യക്ഷത വഹിച്ചു.

കാവുവട്ടം എം യു പി സ്കൂൾ ഹെഡ്മിനിസ്ട്രസ് ഷർമിള, എസ് വി എ ജി എച്ച് എസ് പ്രിൻസിപ്പിൾ അമ്പിളി കെ കെ, എം യു പി സ്കൂൾ എംപിടിഎ പ്രസിഡണ്ട് റിഷാന, എസ് വി എ ജി എച്ച് എസ് പിടിഎ പ്രസിഡണ്ട് ടി ബാബു, എംപിടിഎ പ്രസിഡണ്ട് എ എം മിനി, പി. പി ഫാസിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് എൻഎസ്എസ് വളണ്ടിയർമാർക്കുള്ള ഉപഹാര സമർപ്പണം നടന്നു. പ്രോഗ്രാം ഓഫീസർ സോളമൻ ബേബി സ്വാഗതവും വളണ്ടിയർ ലീഡർ അശ്വന്ത് നന്ദിയും പറഞ്ഞു.




