KOYILANDY DIARY.COM

The Perfect News Portal

പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം പുനപരിശോധിക്കണം; കെ രാധാകൃഷ്‌ണൻ എംപി

തൃശൂർ: പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം പുനപരിശോധിക്കണമെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ട്‌. ചിലർ പ്രചരിപ്പിക്കുന്നത്‌ പോലെ ഇതിൽ സംസ്ഥാനത്തിന്‌ പങ്കില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടാണിത്‌. കഴിഞ്ഞ 11 നാണ്‌ വിജ്ഞാപനം വന്നത്‌. ബിജെപി ഇത്‌ മറച്ചുവെയ്‌ക്കുകയാണ്‌.

പുതിയ സ്‌ഫോടകവസ്‌തു നിയമമനുസരിച്ച്‌ തേക്കിൻകാട്‌ മൈതാനത്ത്‌ വെടിക്കെട്ട്‌ നടത്താൻ സാധിക്കില്ല. പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്റെയും നാട്ടുകാരുടെയും വികാരമാണ്‌. വൈകാരിക വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ്‌ ശ്രമം. വികസന ചർച്ച വഴിമാറ്റാനാണിതെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.

 

Share news