അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധം; സീതാറാം യെച്ചൂരി

അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പഴയ പരാതികളും കേസുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. അതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ മുഖമുദ്ര.

ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പൗരസ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണ് നടക്കുന്നത്. ഇന്ത്യാ സഖ്യത്തിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

