KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര ബജറ്റ്; കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

കോഴിക്കോട്: കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച്  കോഴിക്കോട് ആദായനികുതി ഓഫീസിനുമുന്‍പില്‍ കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംസ്ഥാന ഫ്രസിഡണ്ട് ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ ജിഡിപിയുടെ മൂന്നില്‍ ഒരു ഭാഗം സംഭാവന ചെയ്യുന്ന പ്രവാസികളുടെ പുനരധിവാസത്തിനും, ക്ഷേമത്തിനുമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ചില്ലികാശ് പോലും നീക്കിവെച്ചില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും ഗഫൂര്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും, അത് അഖിലേന്ത്യാ തലത്തില്‍ വ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സന്ദര്‍ഭത്തിലാണ് കേരളത്തോടുള്ള അവഗണനയെന്നും ഗഫൂര്‍ പറഞ്ഞു. മുതലകുളത്ത്നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറ്കണക്കിന് പ്രവാസികളാണ് പങ്കെടുത്തത്. സി.വി ഇഖ്ബാല്‍ സ്വാഗതവും സുരേന്ദ്രന്‍ മങ്ങാട്ട് നന്ദിയും പറഞ്ഞു.

Share news