KOYILANDY DIARY.COM

The Perfect News Portal

മരുന്ന് വില വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറണം: ടിപി രാമകൃഷ്ണൻ

അവശ്യ മരുന്നുകൾക്ക് വില കൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ എംഎൽഎ ഉൽഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഭീഷണിയാകുന്ന നിലപാടുകളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു പോകുന്നത്. ഇതിൻ്റെ ഭാഗമായാണ് ഔഷ്ധ കുത്തക കമ്പനികൾക്ക് മരുന്നിൻ്റെ വില യഥേഷ്ടം കൂട്ടാനുള്ള അനുമതി നൽകിയിരിക്കുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
.
.
കട വാടകയ്ക്ക് ഏർപെടുത്തിയ GST പിൻവലിക്കുക, ഔഷധ മന്ത്രാലയം രൂപീകരിക്കുക, ഓൺലൈൻ ഫാർമസി നിർത്തലാക്കുക, അസിസ്റ്റൻ്റ് ഫാർമസി കോഴ്സ് നിർത്തലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് നടത്തിയ മാർച്ചിൽ സംഘടന സംസ്ഥാന പ്രസിഡൻറ് യോഹന്നാൻ കുട്ടി അധ്യക്ഷത വഹിച്ചു.
.
.
ചടങ്ങിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാമ്പിക, കെ ഇ യു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിനി പി എസ്, ഫാർമസി കൗൺസിൽ പ്രസിഡൻറ് ഒ സി നവീൻ ചന്ദ്, ടീ സതീശൻ, എം ആർ അജിത് കിഷോർ, ഷിജി ജേക്കബ്, എ അജിത് കുമാർ ആലപ്പുഴ, ഗോപകുമാർ തൃശൂർ, നവീൻ ലാൽ പാടിക്കുന്ന് എന്നിവർ സംസാരിച്ചു.
.
.
മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് അൻസാരി പി ജെ, ബിജുലാൽ, ഷിസി പകൽകുറി, ഷീബ സേതുലാൽ, മോഹൻദാസ് രേഖത്ത്, ജിനൻ ടീ ബി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Share news