കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുന്നു; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന‍് ഒരു രൂപ പിരിക്കുമ്പോൾ അതിൽ നിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം. കേരളത്തിന് ലഭിക്കുന്നതിനേക്കാൾ ആറും എട്ടും ഇരട്ടി വരെ തിരികെ കിട്ടുന്ന സംസ്ഥാനങ്ങളുണ്ട്. എന്നിട്ടും കേരളത്തിന് അർഹമായത് തടഞ്ഞുവെയ്ക്കുകയാണ്.

ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട 1400 കോടിയോളം രൂപ തന്നിട്ടില്ല. ആശുപത്രികളുടെ ബ്രാൻറിങ്ങിന്റെ പേരിലാണ് നൽകാതിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കും വീടുവെയ്ക്കുന്നതിനും നൽകേണ്ട തുക ഈ കാരണത്താൽ നൽകിയിട്ടില്ല. ശുചിമുറി, സ്കുൾ തുടങ്ങില ചില കാര്യങ്ങളിൽ കേരളം മുന്നേറിയതും ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ മറ്റ് മേഖലകളിൽ വളരാനുള്ള സാഹചര്യം ഒരുക്കാനാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

