KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞത്തോട് കേന്ദ്രത്തിന് വിവേചനം: വി എൻ വാസവൻ

കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നൽകണമെന്ന കേന്ദ്രസർക്കാർ നിലപാട് വിവേചനപരമായ സമീപനമാണെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയത്ത്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം സമ്മർദം ശക്തമാക്കും. കേരളത്തിന്‌ അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിന് ഒരു രൂപപോലും ഇതുവരെ കേന്ദ്രം മുടക്കിയിട്ടില്ല. അതേസമയം തൂത്തുക്കുടി പദ്ധതിക്ക് കേന്ദ്രം ഗ്രാന്റ് നല്‍കുന്നുണ്ട്.

കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. വിഴിഞ്ഞത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം തുറമുഖത്തിന്റെ കമീഷനിങ്ങിനെ ബാധിക്കില്ല. വയനാടിനോടുള്ള കേന്ദ്ര അവഗണന ചര്‍ച്ചയാകുമ്പോഴാണ് വിഴിഞ്ഞത്തും വിവേചനം കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Share news