KOYILANDY DIARY.COM

The Perfect News Portal

ചോദ്യപേപ്പർ ചേർച്ചയെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി സിബിഎസി

.

പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് എക്സാം നടക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നതിന് മുന്നറിയിപ്പുമായി സെന്ററൽ ബോർഡ് ഓഫ് സെക്കൻഡറി (സിബിഎസി). ഇന്ന് മുതലാണ് സിബിഎസി ബോർഡ് എക്സാമുകൾ ആരംഭിക്കുന്നത്. എക്സാം നടക്കുന്നമ്പോൾ പ്രചരിക്കുന്ന ഇത്തരം തെറ്റായ വാർത്തകളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് ഫെബ്രുവരി 16-നാണ് സിബിഎസി പുറത്തിറക്കിയത്.

 

കഴിഞ്ഞ വർഷങ്ങളിലും എക്സാം നടക്കുന്ന സമയങ്ങളിൽ തെറ്റായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതായും അത് വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതായും സിബിഎസി അറിയിച്ചു. ഇപ്പോൾ പത്താം ക്ലാസ്, പ്ലസ് ടുവിലെയും ചോദ്യപേപ്പറുകൾ ചോർന്നെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം വ്യാജ ചോദ്യപേപ്പറുകളും പ്രചരിക്കുന്നുണ്ട്.

Advertisements

വിദ്യാർത്ഥികളും രക്ഷിതാക്കളും കൃത്യമായ വിവരങ്ങൾക്ക് സിബിഎസിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ https://www.cbse.gov.in/ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലെങ്കിൽ സിബിഎസി റീജിയണൽ ഓഫീസിനെയോ ന്യൂഡൽഹിയിലെ ആസ്ഥാനത്തെയോ സമീപിക്കുക. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും സുതാര്യമായി എക്സാം നടത്താൻ മികച്ച ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സിബിഎസി ഉറപ്പ് നൽകി.

Share news