വാട്സ് ആപ്പ് ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിനെതിരെ അഡ്മിന്മാർക്കെതിരെ കേസ്

കൊയിലാണ്ടി: “നമ്മുടെ കീഴരിയൂർ” എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിനെതിരെ അഡ്മിന്മാർക്കെതിരെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി കേസെടുത്തു. യുവതിയുടെയും യുവാവിൻ്റെയും ഫോട്ടോ സഹിതം അടിക്കുറിപ്പോടെ പോസ്റ്റിട്ട സംഭവത്തിലാണ് ശശി അയോളിക്കണ്ടി കീഴരിയൂർ, ഷിജു അച്ചാറമ്പത്ത് കീഴരിയൂർ എന്നവർക്കെതിരെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് IPC u/s 500 ആയി കേസ് എടുത്തിരിക്കുന്നത്. യുവതിയെയും യുവാവിനെയും അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടതിനാണ് കേസ്.

ജിനേഷിന്റെയും ഭാര്യ സഹാനയുടെയും വിവാഹം തട്ടിപ്പാണെന്നും, ഇതു മൈസൂർ കല്യാണ തട്ടിപ്പാണെന്നും, വിവാഹം കഴിഞ്ഞ് ഒരാഴ്ച ഒരുമിച്ച് താമസിച്ചതിനു ശേഷം ഇവൾ സ്വർണവും പണവും എടുത്ത് നാട് വിടും എന്നും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തിയതായാണ് കോടതിക്കു മുമ്പിൽ എത്തിയ പരാതിയിൽ പറയുന്നത്. പരാതിക്കാരനു വേണ്ടി അഡ്വ. പ്രവീൺ ഓട്ടൂർ ഹാജരായി.

