KOYILANDY DIARY.COM

The Perfect News Portal

എസ് എൻ ഡി പി  കോളേജിൽ കാർപെ ഓമ്നിയ ദ്വിദിന ശില്പശാല നടത്തി

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി  കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി കാർപെ ഓമ്നിയ എന്ന പേരിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. ശില്പശാല കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. പി. സുജേഷ് അധ്യക്ഷത വഹിച്ചു.
ഡോ. ഷാജി മാരാംവീട്ടിൽ, പിടിഎ പ്രതിനിധി ടി. വി. അബ്ദുൽറസാഖ് എന്നിവർ സംസാരിച്ചു. പ്രൊഫ. അബ്ദുൽ സലാം സ്വാഗതവും.ചാന്ദ്നി. പി. എം നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി  ടി.കെ വിഷ്ണു പ്രദീപ് ഐ. പി.എസ് ഉൾപ്പെടെ വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
Share news