KOYILANDY DIARY.COM

The Perfect News Portal

ഡിവൈഡറിൽ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവർക്ക് പരിക്ക്

ഒഞ്ചിയം അഴിയൂരിന് സമീപം തലശേരി – മാഹി ബൈപാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച്‌ കത്തിനശിച്ചു. പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശേരി ഭാഗത്തുനിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 13 പി 7227 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. കൂത്തുപറമ്പ്‌ മാനന്തേരി 12-ാം മൈൽ കെസി ഹൗസിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കാർ. കാർ ഓടിച്ച പ്രദീപിന്റെ മകൻ പ്രയാഗിനാ (20) ണ്‌ പരിക്കേറ്റത്‌. പ്രയാഗ്‌ മാത്രമാണ് കാറിലുണ്ടായിരുന്നത്‌.

മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിസുരക്ഷാ സേനയും ചോമ്പാല പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടകര ഫയർ സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസിന്റെ നേതൃത്വത്തിൽ ആർ ദീപക്, പി കെ റിനീഷ്, മനോജ് കിഴക്കേക്കര, സാരംഗ്, മുനീർ അബ്ദുള്ള, ഹോം ഗാർഡ് സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വടകര യൂണിറ്റിനൊപ്പം ലീഡിങ്‌ ഫയർമാൻ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ മാഹി അഗ്നിസുരക്ഷ യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു.

 

 

Share news