KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ദേശീയപാതയിൽ വാഹനാപകടം

കൊയിലാണ്ടി: പൂക്കാട് ദേശീയപാതയിൽ വാഹനാപകടം. മൂന്നാറിൽ നിന്നും ഇരിക്കൂറിലേക്ക് പോവുകയായിരുന്നു കാർ നിയന്ത്രണം വിട്ട് കണ്ണൂർ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി വീടിൻ്റെ മതിലിൽ ഇടിച്ചു.

പൂക്കാട് പഴയ ഉർവശി ടാക്കീസിനു സമീപം ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ പുതിയ പുരയിൽ നാരായണൻ്റെ വീടിൻ്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

Share news