KOYILANDY DIARY.COM

The Perfect News Portal

ചായ ഇല്ലാതെ ഒരു ദിവസം തള്ളി നീക്കാൻ സാധിക്കില്ലേ; ഇങ്ങനെ ചായ കുടിച്ചാൽ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാം

ചായ കുടിക്കുക എന്നത് പലർക്കും ഒരു ശീലമാണ്. സൗഹൃദം പുതുക്കാനും, പുതിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ ചായ നിങ്ങളുടെ ഒരു സഹചാരിയാണോ. അങ്ങനെ ചായ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത രീതിയിൽ നിങ്ങളോ‍ട് ഇഴചേർന്ന് നിൽക്കുകയാണെങ്കിൽ ഇക്കാര്യം നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കണം.

‘ഹൃദയ സംബന്ധമായ അപകട സാധ്യതകളെ കൈകാര്യം ചെയ്യുന്നതിൽ ചായയുടെ പങ്ക്: ഗുണങ്ങൾ, സംവിധാനങ്ങൾ’ എന്ന വിഷയത്തിൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നതാണ് ഇനി പറയുന്ന കാര്യങ്ങൾ.

 

 

സ്‌ട്രോക്കും ഹൃദ്രോഗം വരാനുള്ള സാധ്യതയും നിങ്ങൾ ഈ പറയുന്ന രീതിയിൽ ചായ കുടിച്ചാൽ ഇല്ലാതെയാകുമെന്നാണ് പഠനത്തിൽ പറയുന്നത്. മധുരമില്ലാത്ത രണ്ട് ചായയാണ് ഇതിനായി നിങ്ങൾ കുടിക്കേണ്ടത്. ചായയിൽ മധുരമോ അല്ലെങ്കിൽ ചായയോടൊപ്പം മധുരപലഹാരമോ കഴിക്കുകയാണെങ്കിൽ ഈ ​ഗുണം ലഭിക്കുകയില്ല.

Advertisements

 

 

നാന്റോംഗ് സർവകലാശാലയിലെ ഇന്റർനാഷണൽ ജേണൽ ഓഫ് കാർഡിയോളജി: കാർഡിയോവാസ്തുലാർ റിസ്‌ക് ആൻഡ് പ്രിവൻഷനിൽ എന്ന പഠനത്തിലും ഹൃദയ സംരക്ഷണത്തിന് ചായ വഹിക്കുന്ന പങ്കിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

Share news