കൊയിലാണ്ടിയിൽ കഞ്ചാവ് വേട്ട: 1.405 കിലോ ഗ്രാം കഞ്ചാവുമായി മുത്താമ്പി സ്വദേശിയെ പിടികൂടി

കൊയിലാണ്ടിയിൽ കഞ്ചാവ് വേട്ട. അരിക്കുളം വില്ലേജിൽ മുത്താമ്പി മഞ്ഞളാട്ട് പറമ്പിൽ ബഷീറിന്‍റെ വീട്ടിൽനിന്നും 1.405 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പാർട്ടിയും പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അമൽ ജോസഫ്, അസിസ്റ്റന്റ് എക്സ്പെക്ടര്‍ ഗ്രേഡ് കെ.കെ. അബ്ദുൽ സമദ്, പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാഗേഷ് ബാബു, അനീഷ് കുമാർ, കെ ടി. ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, വിവേക്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു

