മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സി. ഹരീഷ് കുമാറിന് ജനശക്തി ലൈബ്രറിയുടെ സ്നേഹാദരം
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സി. ഹരീഷ് കുമാറിന് ജനശക്തി ലൈബ്രറിയുടെ സ്നേഹാദരം. കൊല്ലം ജനശക്തി ലൈബ്രറിയിൽ നടന്ന ലൈബ്രറി സംഗമം നഗരസഭാ കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

സി. ഹരീഷ് കുമാറിനെ നഗരസഭാ കൗൺസിലർ വി. രമേശൻ മാസ്റ്റർ ആദരിച്ചു. യു.പി /എച്ച് എസ് /വനിത ക്വിസ് മത്സരം, കവിത രചന മത്സരം, ലൈബ്രറി അംഗങ്ങളുടെ ഗാനമേള എന്നിവയും നടന്നു. പി. രാജേന്ദ്രൻ സ്വാഗതവും പി.കെ. രവി നന്ദിയും പറഞ്ഞു.
