KOYILANDY DIARY

The Perfect News Portal

ബൈപ്പാസ് പ്രവൃത്തി തടഞ്ഞു, പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു തുടങ്ങി.

ബൈപ്പാസ് പ്രവൃത്തി തടഞ്ഞു, പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു തുടങ്ങി. കൊല്ലം: മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ബൈപ്പാസ് പ്രവൃത്തി തടഞ്ഞതിനെ തുടർന്ന് പനച്ചിക്കുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനായിട്ടുളള നടപടികൾ തുടങ്ങി. കരാർ കമ്പനിയുടെ ഇടപെടലോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി തുടങ്ങി.
ബൈപ്പാസിനായി പനച്ചിക്കുന്ന് റോഡ് മുറിച്ചു മാറ്റിയതിനെ തുടർന്ന് റെയിലിനും റോഡിനുമിടയിൽ പെട്ട് 150 ഓളം വീട്ടുകാർ മഴ പെയ്താൽ ദുരിതത്തിലായിരുന്നു. ഇതിനെ കുറിച്ച് നിരവധി തവണപരാതി പറഞ്ഞിട്ടും അധിതൃതർ സ്ഥലം സന്ദർശിച്ചതല്ലാതെ നടപടി ഒന്നും തന്നെ ഉണ്ടായില്ല. തുടർന്നാണ് ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയായിരുന്നു.
Advertisements
ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ. ടി. രാജീവൻ, കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരീഷ് പുതുക്കുടി, പി. ടി. അജിത്ത്, പി. ടി. ഷാജി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.