കോഴിക്കോട് എംഡിഎംഎയുമായി ബസ് ഡ്രൈവർ കസ്റ്റഡിയിൽ. 7 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കോഴിക്കോട് ചേളന്നൂർ സ്വദേശി അജ്മൽ റഫീഖ് ആണ് പൊലീസിൻ്റെ പിടിയിലായത്. ചേവായൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് കരുവിശേരിയിൽ വെച്ചാണ് പ്രതി കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.