വലിയങ്ങാടിയിലെ കെട്ടിട അപകടം; മരിച്ച വിനോദിൻ്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
.
കൊയിലാണ്ടി: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിട അപകടത്തിൽ മരിച്ച കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദിൻ്റെ കുടുംബത്തെ സന്ദർശിച്ച് പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ്. സർക്കാറിൻ്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബി പി ബബീഷ്, പി കെ പ്രസാദ് എന്നിവരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. ഭാര്യയും മകൻ ധനഞ്ജയും അടങ്ങിയ കുടുംബത്തിൻ്റെ ഏക ആശ്രയം വിനോദായിരുന്നു.



