ദേശാഭിമാനി മാധ്യമപ്രവർത്തകർക്ക് നേരെ ക്രൂരമർദനം

തിരുവന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് ക്രൂരമർദനം. ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺ രാജിനും റിപ്പോർട്ടർ അശ്വതിക്കുമാണ് മർദനമേറ്റത്. ബിഎംഎസ് ഐഎൻടിയുസി തൊഴിലാളികളാണ് ഇരുവരേയും മർദിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ആയിരുന്നു സംഭവം. മര്‍ദനത്തില്‍ അരുൺ രാജിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ട്രാഫിക് ലംഘിച്ച് എത്തിയ ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തിനിടയിലാണ്
മർദനം ഉണ്ടായത്. വാക്കേറ്റം നടക്കുന്നതിനിയിൽ ബിഎംഎസ് ഐഎൻടിസി തൊഴിലാളികൾ ഇടപെടുകയായിരുന്നു. തുടർന്ന് ഇവർ റിപ്പോർട്ടർ അശ്വതിയെ പിടിച്ചുതള്ളി. ഇത് ചോദ്യം ചെയ്തതിനാണ് അരുൺ രാജനെ വളഞ്ഞിട്ട് ആക്രമിച്ചത്.

