KOYILANDY DIARY.COM

The Perfect News Portal

ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാം

ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാം. കലാമണ്ഡലം ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമുണ്ടാകും. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പ്രസ്ഥാവനയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിന് കലാമണ്ഡലം ഒരുങ്ങുന്നത്.

ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കരിക്കുലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് കലാമണ്ഡലം അധികൃതര്‍ അറിയിച്ചു. അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ വെക്കുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍ പറഞ്ഞു.

 

മോഹിയാട്ട രംഗത്ത് അധ്യാപകനായും നര്‍ത്തകനായും പ്രതിഭ തെളിയിച്ച ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് നര്‍ത്തകി സത്യഭാമ ജൂനിയര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. വിവാദ പരാമര്‍ശത്തില്‍ അവര്‍ ഉറച്ചു നിന്നു.

Advertisements
Share news