ഡൽഹിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂൾ ഒഴിപ്പിച്ച് പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാർ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിൽ മദർമേരി സ്‌കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പരീക്ഷ നിർത്തിവെക്കുകയും സ്‌കൂൾ പരിസരം വിടാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.
