ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
കോഴിക്കോട്: ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പൊയിലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.




